Sabarimala | ശബരിമലയിൽ ശുദ്ധികലശത്തിന് ശേഷം വീണ്ടും നട തുറന്നു

2019-01-02 32

ശബരിമലയിൽ ശുദ്ധികലശത്തിന് ശേഷം വീണ്ടും നട തുറന്നു. യുവതികൾ ദർശനം നടത്തി എന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ നടയടച്ച് ശുദ്ധിക്രിയ ചെയ്യാൻ തന്ത്രി തീരുമാനമെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നടയടച്ച് ശുദ്ധിക്രിയ നടത്തിയത്. ബിംബശുദ്ധി ഉൾപ്പെടെയുള്ള ശുദ്ധിക്രിയകൾക്ക് ശേഷമാണ് വീണ്ടും നട തുറന്നിരിക്കുന്നത്. അയ്യപ്പന്മാരെ പതിനെട്ടാംപടിക്ക് താഴേക്ക് മാറ്റിയാണ് ശുദ്ധിക്രിയകൾ നടത്തിയത്. ഒരുമണിക്കൂറോളമാണ് ശുദ്ധിക്രിയ നടന്നത് . അരമണിക്കൂറിനുശേഷം നെയ്യഭിഷേകം ആരംഭിക്കും. തുടർന്ന് മറ്റ് പൂജകൾ നടത്തുമെന്നാണ് വിവരങ്ങൾ.